Kerala News

അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്

തൃശൂർ എച്ചിപ്പാറയിൽ അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് രണ്ടു യുവാക്കൾ രാജവെമ്പാലയെ പിടികൂടുന്നത്. പാമ്പ് നിരവധിതവണ യുവാക്കളെ കൊത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

തികച്ചും അശാസ്ത്രീയമായാണ് യുവാക്കൾ പാമ്പിനെ പിടികൂടുന്നത്. ഒരാൾ വനംവകുപ്പിലെ താൽക്കാലിക വാച്ചറും, മറ്റേയാൾ പ്രദേശവാസിയുമാണ്. ഒന്നിലധികം തവണ പാമ്പിനെ വേദനിപ്പിക്കുന്ന തരത്തിലാണ് യുവാക്കൾ പിടികൂടിയത്. സംഭവത്തിൽ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ആരോപണം. അതേസമയം വനംവകുപ്പ് അധികൃതർ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

പരിശീലനമില്ലാതെ പാമ്പ് പിടിക്കാൻ ശ്രമിക്കുന്നത് അപകടമാണെന്ന് വാവ സുരേഷ് ട്വന്റിഫോറിനേട് പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും പാമ്പ് പിടുത്തത്തിൽ പരിശീലനം നൽകുന്നുണ്ടെങ്കിലും പലരും മികച്ച രീതിയിലല്ല പഠനം നൽകുന്നത്. യോ​ഗ്യതയില്ലാത്ത ഇത്തരക്കാർക്ക് നേരെ നടപടിയുണ്ടാകണമെന്നും വാവ സുരേഷ് പറഞ്ഞു.

Related Posts

Leave a Reply