10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ് മാസ്റ്റർവിജിലന്‍സിന്റെ പിടിയിലായത്
കോട്ടയം: അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഹെഡ് മാസ്റ്ററേയും എഇഒയേയും സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎന്‍ഐ എല്‍ പി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ സാം ടി ജോണ്‍, കോട്ടയം വെസ്റ്റ് എഇഒ മോഹന്‍ദാസ് എംകെ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ് മാസ്റ്റർവിജിലന്‍സിന്റെ പിടിയിലായത്. എഇഒയ്ക്ക് നല്‍കാനെന്ന പേരിലാണ് കൈക്കൂലി വാങ്ങിയത്. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണെന്നത് ഓര്‍ക്കുന്നത് നന്നാവുമെന്നും മന്ത്രി ചൂണ്ടികാട്ടി. സര്‍വ്വീസ് റെഗുലറൈസ് ചെയ്യുകയെന്ന പേരിലാണ് ഹെഡ്മാസ്റ്റര്‍ അധ്യാപികയില്‍ നിന്നും പണം വാങ്ങിയത്.
