അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസമേഖലയിൽ കാട്ടാന. വെറ്റിലപ്പാറ പത്തയാറിലാണ് ആനയിറങ്ങിയത്. പ്ലാന്റേഷൻ കോർപ്പറേഷൻ്റെ എണ്ണപ്പനത്തോട്ടത്തിൽ രണ്ട് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. കാലങ്ങളായി ഇവിടെ കാട്ടാന ശല്യം ഉള്ളതാണ്. വിവരമറിഞ്ഞ് വനം വകുപ്പിൻ്റെ ആർ ആർ ടി സംഘം സ്ഥലത്തെത്തി. ആന ഇറങ്ങിയതിനാൽ ചാലക്കുടി- അതിരപ്പിള്ളി റോഡിലെ ഗതാഗതം നിലച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കുറച്ച് ദൂരേക്ക് മാറ്റി വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. 300 മീറ്റർ ദൂരെ വീടുകളും പെട്രോൾ പമ്പും അടക്കം ജനവാസമേഖലയാണ്.