ചെന്നൈ: അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. സുഹൃത്തിനൊപ്പം പള്ളിയിൽ പോയി മടങ്ങിയ പെൺകുട്ടിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്.
ഇന്ന് കാലത്താണ് സംഭവം. പെൺകുട്ടിയും ആൺസുഹൃത്തും കൂടി സമീപത്തുള്ള പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങി. ശേഷം ഇരുവരും ക്യാമ്പസിൻ്റെ ഒരു വശത്തുള്ള പ്രദേശത്ത് ഒരുമിച്ച് ഇരിക്കുകയായിരുന്നു. ഈ സമയത്ത് അങ്ങോട്ട് വന്ന രണ്ട് പേർ, ആൺസുഹൃത്തിനെ മർദിച്ച് കീഴ്‌പ്പെടുത്തി പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ ചിത്രങ്ങളും ഇവർ പകർത്തി.സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.