Kerala News

അട്ടപ്പാടിയിൽ മധ്യവയസ്കൻ വീടിൻ്റെ മുകളിൽ നിന്ന് വീണ് മരിച്ചു.

പാലക്കാട്: അട്ടപ്പാടിയിൽ മധ്യവയസ്കൻ വീടിൻ്റെ മുകളിൽ നിന്ന് വീണ് മരിച്ചു. നെല്ലിപ്പതി 100 ഏക്കറിൽ ബേക്കൽ വീട്ടിലെ ഷിബുവാണ് മരിച്ചത്. രാത്രിയിൽ മുകളിലത്തെ നിലയിൽ നിന്നും താഴെയിറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ നിലതെറ്റി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

Related Posts

Leave a Reply