Kerala News

അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളിൽ ഒരാൾ മരിച്ചതായി സ്ഥിരീകരണം

കൊല്ലം: അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളിൽ ഒരാൾ മരിച്ചതായി സ്ഥിരീകരണം. അഞ്ചുതെങ്ങ് പുത്തൻമണ്ണ് സ്വദേശി പത്ത് വയസുകാരനായ ജിയോ തോമസാണ് മരിച്ചത്. ഈ കുട്ടിക്കൊപ്പം കാണാതായ അഞ്ചുതെങ്ങ് സ്വദേശിയായ ആഷ്ലി ജോസിന് (15) വേണ്ടിയാണ് തെരച്ചിൽ നടത്തുന്നത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. വലിയ പള്ളിക്ക് സമീപം കടലിൽ ഇറങ്ങിയതായിരുന്നു വിദ്യാർത്ഥികളുടെ അഞ്ചം​ഗസംഘം. പത്ത് വയസുകാരനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അഞ്ചുതെങ്ങ് പൊലീസും കോസ്റ്റൽ പൊലീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും സംയുക്തമായിട്ടാണ് തെരച്ചിൽ തുടരുന്നത്.

 

Related Posts

Leave a Reply