പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണ ചൂടേറുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനെ കുറിച്ചുള്ള ഒരു കുറിപ്പ് വൈറലാകുന്നു. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആയിരുന്ന ഡോ. ബാലചന്ദ്രന്‍റെ മകള്‍ ആര്‍ദ്ര ബാലചന്ദ്രൻ ഫേസ്ബുക്കില്‍ പങ്കുവെച്ച അനുഭവക്കുറിപ്പാണ് ചര്‍ച്ചയാകുന്നത്. അച്ഛന്‍റെ സർജറിക്കായി എ നെഗറ്റീവ് രക്തത്തിനായി ബുദ്ധിമുട്ടുമ്പോള്‍ എവിടെ നിന്നെന്ന് അറിയാത്ത ഒരാള്‍ എത്തി രക്തം ദാനം ചെയ്തതിനെ കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. രക്തം വേണമെന്ന് എങ്ങനെ അറിഞ്ഞുവെന്നുള്ള ചോദ്യത്തിന് ‘എന്‍റെ അനിയൻ ജെയ്ക്ക് പറഞ്ഞുവെന്ന്’ അറിയിച്ച് നടന്നു നീങ്ങിയ തോമസിനെ കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. 2019 ഏപ്രില്‍ മാസം നടന്ന സംഭവമാണ് ആര്‍ദ്ര ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ആ സമയം അച്ഛന് അടിയന്തമായി ഒരു സര്‍ജറി വേണ്ടിവന്നതായി ആര്‍ദ്ര പറയുന്നു. അച്ഛന്റേത് എ നെഗറ്റീവ് ഗ്രൂപ്പ് രക്തമായതിനാല്‍ ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അന്ന് സഹായത്തിനെത്തിയത് ജെയ്ക്കും ജ്യേഷ്ഠനുമാണെന്നും ആര്‍ദ്ര പറയുന്നു.