Kerala News

അച്ഛന്റെ കൊലപാതകം: വിധിച്ചത് ജീവപര്യന്തം, മകൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി.

കാഞ്ഞിരംകുളം : പിതാവിന്റെ കൊലപാതകത്തിൽ പ്രതിയാക്കി ഒൻപതരവർഷത്തെ ശിക്ഷയ്ക്കുശേഷം മകൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻബഞ്ച് കുറ്റവിമുക്തനാക്കിയത്. സി.ബി.ഐ. കോടതിയാണ് ജ്യോതികുമാറിന് ജീവപര്യന്തം ശിക്ഷവിധിച്ചിരുന്നത്. ചെയ്യാത്ത കുറ്റത്തിന് ഒൻപതരവർഷം ജയിലിൽ കിടന്നെങ്കിലും അവസാനം നീതികിട്ടിയെന്ന് ജ്യോതികുമാർ പറഞ്ഞു.
2004-ഫെബ്രുവരി 16-നാണ് കാഞ്ഞിരംകുളം ചാവടിയിൽ പലവ്യഞ്ജനക്കട നടത്തിയിരുന്ന തൻപോന്നൻകാല വീട്ടിൽ വിൽസണെ (57) കഴുത്തിൽ കുത്തേറ്റനിലയിൽ കണ്ടെത്തിയത്. ചികിത്സയ്ക്കിടെ വിൽസൺ മരിച്ചു. കാഞ്ഞിരംകുളം പോലീസിന്റെ അന്വേഷണത്തിൽ സമീപവാസികളായ അച്ഛനെയും മകനെയും അറസ്റ്റുചെയ്തു. വിൽസണിൽനിന്ന് കടംവാങ്ങിയിരുന്ന ഒരുലക്ഷത്തിലധികം രൂപ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.

Related Posts

Leave a Reply