Kerala News

അച്ചു ഉമ്മന് നേരെ സൈബർ ആക്രമണം; വനിതാ കമ്മീഷനിലും സൈബർ സെല്ലിലും പരാതി നൽകി

കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പരാതി നൽകി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. വനിതാ കമ്മീഷനിലും സൈബർ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ പരാതിനൽകി. സമൂഹമാധ്യമങ്ങളിലൂടെ അച്ചു ഉമ്മനെ മോശമായി ചിത്രീകരിച്ച സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥൻ കെ നന്ദകുമാറിനെതിരെയും പരാതിനൽകിയിട്ടുണ്ട്.

പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യങ്ങളിലെ വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി അച്ചു ഉമ്മൻ രംഗത്തുവന്നിരുന്നു. പ്രഫഷനിൽ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളിലും സുതാര്യത പുലർത്തിയിട്ടുണ്ടെന്നും അച്ചു ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.

സൈബർ പോരാളികൾ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് ഇടപെടലുകളെന്നും ഇത് വളരെ നിരാശാജനകമാണെന്നും അച്ചു ഉമ്മൻ കുറിച്ചു.

Related Posts

Leave a Reply