Kerala News

അകാരണമായി മർദ്ദിച്ചു; പാല പൊലീസിനെതിരെ യുവാവിന്റെ പരാതി

അകാരണമായി പാലാ പൊലീസ് മർദിച്ചെന്ന് യുവാവിന്റെ പരാതി. ഗുരുതര പരുക്കുകളോടെ പെരുമ്പാവൂർ സ്വദേശി പാർഥിവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിനെ വിളിക്കാൻ കാറുമായി പോകുന്നതിനിടെ ലഹരിവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. യുവാവിൻ്റെ ആരോപണത്തിൽ പാല എസ് എച്ച് ഓ അന്വേഷണം ആരംഭിച്ചു. ഇതിനിടെ ആരോപണം പാല പൊലീസ് നിഷേധിച്ചു. ട്രാഫിക് യൂണിറ്റ് യുവാവിനെ പിടികൂടിയത് 29നാണ്. ആശുപത്രിയിൽ എത്തിയത് തെന്നി വീണെന്ന കാരണം പറഞ്ഞ്. എറണാകുളത്തെ ആശുപത്രിയിലെത്തി പൊലീസ് മർദ്ദിച്ചെന്ന് ആരോപിക്കുന്നത് രണ്ട് ദിവസത്തിന് ശേഷമാണെന്നും പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്ന് പാലാ എസ് എച്ച് ഓ കെ പി ടോംസൺ പറഞ്ഞു.

Related Posts

Leave a Reply