ഐസ്‌ക്രീമിൽ ബീജം ചേർത്ത് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. തെലങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് സംഭവം. ഉന്തുവണ്ടിയിൽ ഐസ്‌ക്രീമിൽ വിൽക്കുന്ന യുവാവ്, സ്വയംഭോഗം ചെയ്യുന്നതും ബീജം ഐസ്‌ക്രീമിൽ ചേർത്ത് നൽകുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.
രാജസ്ഥാൻ സ്വദേശി കലുറാം കുർബിയ ആണ് അറസ്റ്റിലായത്. തെലങ്കാനയിലെ നെക്കോണ്ടയിൽ ഇയാൾ ഐസ്ക്രീം വിൽപന നടത്തിയിരുന്നു. ഉന്തുവണ്ടിയിലാണ് വിൽപന. കഴിഞ്ഞ ദിവസമാണ് ഇയാളുടെ ഒരു വീഡിയോ സോഷ്യൽ പ്രചരിക്കാൻ ആരംഭിച്ചത്. പട്ടാപ്പകൽ തൻ്റെ ഉന്തുവണ്ടിക്ക് പിന്നിൽ നിന്ന് സ്വയംഭോഗം ചെയ്യുകയും ബീജം ഐസ്‌ക്രീമിൽ ചേർത്ത് നൽകുന്നതുമാണ് വിഡിയോയിൽ ഉള്ളത്.
അംബേദ്കർ സെൻ്ററിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ട്. സമീപത്തെ മറ്റൊരു കടയുടമയാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇതാദ്യമായല്ല ഇയാൾ ഇങ്ങനെ ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവം വാറങ്കൽ നിവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
