Kerala News

സുല്‍ത്താന്‍ബത്തേരി: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

സുല്‍ത്താന്‍ബത്തേരി: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറായ കൊട്ടാരക്കര പെരിങ്ങളം ഉദയ ഭവനില്‍ ആര്‍ ജയശങ്കര്‍ (50) ആണ് മരിച്ചത്. അടൂരില്‍ നിന്നും പെരിക്കല്ലൂരിലേക്കുള്ള സര്‍വീസ് കഴിഞ്ഞ ശേഷം പെരിക്കല്ലൂരില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.  ഉടന്‍തന്നെ സഹപ്രവർത്തകർ ചേര്‍ന്ന് ജയശങ്കറിനെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി. ഭാര്യ: കൃഷ്ണകുമാരി, മക്കള്‍: ദേവു ശങ്കര്‍, ഗൗരി ശങ്കര്‍.

Related Posts

Leave a Reply