Kerala News

സിനിമയിൽ ഗായത്രി അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗം വച്ച് അധിക്ഷേപം നടത്തുന്നു: ജെയ്ക് സി. തോമസ്

നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷയെ പിന്തുണച്ച് ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി. തോമസ്. ഗായത്രി വര്‍ഷ നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളില്‍ എത്ര പേരെ അസ്വസ്ഥരാക്കിയെന്ന് ജെയ്ക്ക് സി. തോമസ് ഫേസ്ബുക്കിൽ കുറിക്കുന്നു. ഗായത്രിയുടെ പ്രതികരണം അധസ്ഥിതരായ മനുഷ്യര്‍ക്ക് നേരിടേണ്ടി വരുന്ന അക്രമോത്സുകമായ നീതിരാഹിത്യത്തെ കുറിച്ചായിരുന്നു. ഇന്ത്യന്‍ മുസല്‍മാന്റെ ജീവിത വഴികളില്‍ പുതുമയേതുമില്ലാതായി അനുഭവിക്കുന്ന അനീതികളെ കുറിച്ചായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു സിനിമയിൽ ഗായത്രി അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗം വച്ച് അറപ്പുളവാക്കുന്ന ആക്രമണമാണ് സമൂഹ മാധ്യമങ്ങളിൽക്കൂടി ചിലർ നടത്തുന്നതെന്നും ഇതൊരു ആൾക്കൂട്ട ആക്രമണമാണെന്നും ജെയ്ക് പറയുന്നു.

Related Posts

Leave a Reply