Kerala News

സാമ്പത്തിക തട്ടിപ്പില്‍ അരവിന്ദാക്ഷന്‍ നേരിട്ട് പങ്കാളിയായെന്ന് ഇ.ഡി; നിരവധി ബാങ്ക് അക്കൗണ്ടുകള്‍, വന്‍തോതില്‍ പണമിടപാട്’

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഐഎം പ്രാദേശിക നേതാവ് പി ആര്‍ അരവിന്ദാക്ഷനെതിരെ ഇഡി. സാമ്പത്തിക തട്ടിപ്പില്‍ അരവിന്ദാക്ഷന്‍ നേരിട്ട് പങ്കാളിയായെന്നാണ് ഇഡി ആരോപണം. പി ആര്‍ അരവിന്ദാക്ഷന് സ്വന്തമായി നിരവധി ബാങ്കുകളുണ്ട്. പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് അരവിന്ദാക്ഷന്റേതായി രണ്ട് അക്കൗണ്ടുകള്‍ കണ്ടെത്തി. ധനലക്ഷ്മി ബാങ്കില്‍ ഒരു അക്കൗണ്ടും കണ്ടെത്തി.

മറ്റൊരു അക്കൗണ്ടില്‍ 2015 മുതല്‍ 2017 വരെ വന്‍തോതില്‍ പണമിടപാട് നടത്തി. പി പി കിരണും കരുവന്നൂര്‍ കേസിലെ മുഖ്യപ്രതിയുമായ പി സതീഷ്‌കുമാറും പി ആര്‍ അരവിന്ദാക്ഷനുമായി സാമ്പത്തിക ഇടപാട് നടത്തി. പി പി കിരണ്‍ വെട്ടിച്ച ഇരുപത്തിനാലര കോടിയില്‍ ഒരു പങ്ക് പി ആര്‍ അരവിന്ദാക്ഷന് ലഭിച്ചു. അരവിന്ദാക്ഷന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണം വേണമെന്ന് ഇഡി റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിന് തൃശ്ശൂരിലെ വീട്ടില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ എടുത്തത്. ജില്‍സിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പി ആര്‍ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം നല്‍കിയതെന്നും കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയ ബെനാമി വായ്പയില്‍ നിന്നാണ് ഇത് കിട്ടിയതെന്നും ഇഡി പറയുന്നു. കരുവന്നൂര്‍ ബാങ്കില്‍ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷന്‍ സഹായിച്ചുവെന്നും തട്ടിപ്പാണെന്ന് അറിഞ്ഞാണ് സഹായം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Posts

Leave a Reply