Kerala News

സാങ്കേതിക രംഗത്തെ മാറ്റങ്ങൾ കൂടി എണ്ണിപ്പറഞ്ഞ് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സാങ്കേതിക രംഗത്തെ മാറ്റങ്ങൾ കൂടി എണ്ണിപ്പറഞ്ഞാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. തെരുവേര കച്ചവടക്കാരാണ് ഡിജിറ്റൽ ഇന്ത്യയുടെ മുഖ്യമുദ്രയെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ

അദ്ദേഹം ആവർത്തിച്ചു. പഴവങ്ങാടി ക്ഷേത്രദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ വേളയിലാണ് ക്ഷേത്ര പരിസരത്ത് തേങ്ങ വിൽക്കുന്നവർക്കിടയിൽ ഗൂഗിൾ പേ സൗകര്യം കണ്ടത്. ഇവർക്കിടയിൽ നടത്തിയ വോട്ടഭ്യർത്ഥനയാണ് ഇപ്പോൾ ജനശ്രദ്ധയാകർഷിക്കുന്നത്. യുപിഐ സേവനം നടപ്പിലാക്കിയ

സർക്കാരിന്റെ സ്ഥാനാർത്ഥിയാണെന്ന് പരിചയപ്പെടുത്തിയാണ് രാജീവ് ചന്ദ്രശേഖർ വോട്ട് അഭ്യർത്ഥിച്ചത്. ക്യാഷ്‌ലസ് ഇക്കോണമി വിജയിക്കില്ലെന്ന് പറഞ്ഞ് പരിഹസിച്ചവരാണ് ഇപ്പോൾ അതിനെ അംഗീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply