Kerala News

സനാതന ധര്‍മ്മത്തെ കുറിച്ചുള്ളതിനുള്ള മറുപടി ധര്‍മ്മത്തെ സ്‌നേഹിക്കുന്നവര്‍ മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും നല്‍കുമെന്ന് സുരേഷ് ഗോപി

സനാതന ധര്‍മ്മത്തെ കുറിച്ചുള്ളതിനുള്ള മറുപടി ധര്‍മ്മത്തെ സ്‌നേഹിക്കുന്നവര്‍ മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും നല്‍കുമെന്ന് സുരേഷ് ഗോപി. പൂരം എടുത്തുയര്‍ന്നത് തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തെ കുറച്ചു കാണിക്കാനെന്നും സുരേഷ് ഗോപി പറഞ്ഞു.

സനാതന ധര്‍മ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്. സനാതന ധര്‍മ്മത്തെ അവഹേളിക്കുന്ന ശ്രമങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിന്തിരിയണമെന്ന് ബിജെപി നേതാവ് വി മുരളീധരനും ആവശ്യപ്പെട്ടു.

ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാമെന്ന ആലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുസ്ലിം ദേവാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

അമ്പലങ്ങളില്‍ ഷര്‍ട്ട് ഇടണോ വേണ്ടയോ എന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കേണ്ട പ്രശ്നമാണല്ലോ അതെന്നും അദ്ദേഹം ചോദിച്ചു. അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാം എന്നതാണ് ഇപ്പോള്‍ നടക്കുന്നത്. മുസ്ലിം ദേവാലയങ്ങള്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പറയാന്‍ പിണറായി വിജയന് ധൈര്യമുണ്ടോ? അവിടെ ഒരു ചോദ്യമുന്നയിക്കാന്‍ പോലും ഉള്ള ആര്‍ജ്ജവം പിണറായി വിജയന് ഇല്ല – അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply