Kerala News

സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അംഗം റിട്ട. ജില്ലാ സെഷൻസ് ജഡ്ജി ലിസമ്മ അഗസ്ററിൻ (74) അന്തരിച്ചു.

സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അംഗം റിട്ട. ജില്ലാ സെഷൻസ് ജഡ്ജി ലിസമ്മ അഗസ്ററിൻ (74) അന്തരിച്ചു. മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോളിൻെറ ഭാര്യയാണ്. സംസ്കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.

1985ൽ കാസർകോട് മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടർ ആക്സിഡൻറ് ക്ളെയിംസ് ട്രിബ്യൂണൽ, നിയമവകുപ്പിൽ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർഷികാദായ നികുതി– വിൽപന നികുതി അപ്പലേറ്റ് ട്രിബ്യൂണലിൽ ചെയർപഴ്സനും ചെന്നൈയിലെ കമ്പനി ലോ ബോർഡിൽ ജുഡീഷ്യൽ അംഗവും ആയിരുന്നു.

Related Posts

Leave a Reply