Kerala News

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്‍പന ഉടന്‍

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്‍പന ഉടന്‍ ആരംഭിക്കാന്‍ നീക്കം. ജിഎസ്ടി കമ്മീഷണറുടെ നികുതിയിളവ് ശിപാര്‍ശ സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിലെത്തി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള ശിപാര്‍ശ തള്ളിയ നികുതി വകുപ്പ് കമ്മീഷണര്‍ അവധിയില്‍ പ്രവേശിച്ചയുടനെ നീക്കം ഊര്‍ജിതമായത്. 2023-24 സാമ്പത്തികവര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഇതിനുള്ള നിര്‍ദേശമുണ്ടായിരുന്നു. കശുമാങ്ങ, കൈതച്ചക്ക, വാഴപ്പഴം എന്നിവയുപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനാണ് നീക്കം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുന്നതിന് നികുതി വകുപ്പ് കമ്മീഷണര്‍ക്ക് വലിയ വിയോജിപ്പുണ്ടായിരുന്നു. ഇദ്ദേഹം അവധിയില്‍ പോയതിന് പിന്നാലെയാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പന ആരംഭിക്കാന്‍ നീക്കം നടക്കുന്നത്.

Related Posts

Leave a Reply