India News International News

സംഘര്‍ഷഭൂമിയായ ഗാസയിലേക്ക് സഹായവുമായി ഇന്ത്യ


സംഘര്‍ഷഭൂമിയായ ഗാസയിലേക്ക് സഹായവുമായി ഇന്ത്യ. മരുന്നുകളും ദുരന്തനിവാരണ സാമഗ്രികളുമായി ഇന്ത്യയുടെ വ്യോമസേന വിമാനം ഈജിപ്തിലേക്ക് തിരിച്ചു. റഫാ ഇടനാഴി വഴിയാണ് ഗാസയ്ക്ക് ആവശഅയമായ സഹായമെത്തിക്കുക. പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യ 40 ടണ്‍ അവശ്യവസ്തുക്കളാണ് സഹായമായി എത്തിക്കുന്നത്. 6.5 ടണ്‍ മരുന്നും അനുബന്ധ വസ്തുക്കളും എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി എക്‌സില്‍ കുറിച്ചു. ആവശ്യമായ ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ടാര്‍പോളിനുകള്‍, സാനിറ്ററി യൂട്ടിലിറ്റികള്‍, വെള്ളം ശുദ്ധീകരിക്കാനുള്ള വസ്തുക്കള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.

Related Posts

Leave a Reply