Kerala News

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു.

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ രണ്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ CP4 സ്പോട്ടിൽ ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും അർജുന്റെ ലോറിയുടെ ഭാഗമായ ഒന്നും കണ്ടെത്താനായില്ല.

അതിനിടെ ഉത്തര കന്നഡ ജില്ലയിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ നത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഭാ​ഗങ്ങൾ ഒന്നും കണ്ടെത്താനായില്ലായിരുന്നു. പുഴയിൽ പതിച്ച ടാങ്കർ ലോറിയുടെ മഡ് ഗാർഡ് മാത്രമാണ് കണ്ടെത്തിയത്. CP4 കേന്ദ്രീകരിച്ച് വിശദമായ തിരച്ചിൽ നടത്തിയാൽ ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് റിട്ട. മേജർ ജനറൽ എം.ഇന്ദ്രബാലൻ പറഞ്ഞു.

ഐബോഡ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയ നാല് സ്‌പോട്ടുകളാണ് റിട്ട മേജർ ജനറൽ എം ഇന്ദ്രബാലൻ ദൗത്യ സംഘത്തിന് വീണ്ടും അടയാളപ്പെടുത്തി നൽകിയത്. ഇതിൽ കരയിൽ നിന്ന് 132 മീറ്റർ അകലെയുള്ള CP4ൽ കൂടുതൽ ലോഹസാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തൽ. ഓരോ സ്‌പോട്ടിലും 30 മീറ്റർ ചുറ്റളവിൽ മണ്ണ് നീക്കം ചെയ്യാനാണ് തീരുമാനം ശക്തമായ ലോഹ സാന്നിധ്യമുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞ സ്‌പോട്ട് ഫോറിലേക്ക് തിരച്ചിൽ വ്യാപിച്ചിട്ടും ഫലം നിരാശയാണ്.

Related Posts

Leave a Reply