Kerala News

ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം; ഏഴ് പേർക്ക് പരുക്ക്

ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം. പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുൻപിലാണ് അരി കയറ്റി വന്ന ട്രാക്ടർ മറിഞ്ഞത്. അപകടത്തിൽ പരുക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ അടക്കം എട്ടുപേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അരി കയറ്റിവന്ന ട്രാക്ടറാണ് മറിഞ്ഞത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

അതേസമയം, അസാധാരണമായ തീർഥാടനപ്രവാഹത്തിന് സാക്ഷ്യംവഹിച്ച നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീർഥാടനത്തിന് നാളെ സമാപനം. മണ്ഡലപൂജ ദിവസമായ നാളെ(ഡിസംബർ 27) രാത്രി ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.

Related Posts

Leave a Reply