വർക്കല: ഭർതൃഗൃഹത്തിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ചു. പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മിയാണ് (19) തൂങ്ങി മരിച്ചത്. മണമ്പൂരിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർ പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഭർത്താവും വീട്ടുകാരുമായി തർക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതേത്തുടർന്നുണ്ടായ മനോവിഷമത്തെ തുടർന്നാണ് ലക്ഷ്മി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.