Kerala News

വൻകിട മദ്യനിർമാണശാലയ്ക്കായി ഒയാസിസ് കമ്പനി നൽകിയ ഭൂമി തരംമാറ്റ അപേക്ഷ തള്ളി

വൻകിട മദ്യനിർമാണശാലയ്ക്കായി ഒയാസിസ് കമ്പനി നൽകിയ ഭൂമി തരംമാറ്റ അപേക്ഷ തള്ളി. പാലക്കാട് ആർഡിഒയുടേതാണ് നടപടി. ഭൂമിയിൽ നിർമ്മാണം പാടില്ലെന്നും കൃഷി ചെയ്യണമെന്നും നിർദ്ദേശം. അതേസമയം ഒയാസിസ് കമ്പനി കോടതിയിൽ കാവിയറ്റ് ഫയൽ ചെയ്തു. 26 ഏക്കറോളം ഭൂമിയാണ് ഒയാസിസ് വാങ്ങിയത്. ഇതിൽ നാല് ഏക്കർ ഭൂമിയാണ് തരംമാറ്റി നിർമാണം നടത്താനുള്ള അനുമതി തേടി അപേക്ഷ സമർപ്പിച്ചത്.

ഒയാസിസി നൽകിയ അപേക്ഷ ആർഡിഒ വിശദമായി പരിശോധിച്ചു. പരിശോധനയിൽ ഭൂമിയിൽ 2008 വരെ നെൽകൃഷി നടന്നതായി കണ്ടെത്തി. ഇതിന് ശേഷം ഭൂമി തരിശായി കിടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇനി അവിടെ ഒരു നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. കൃഷി വകുപ്പ് അത് നിരീക്ഷിക്കണം. കൃഷി ചെയ്യാനുള്ള നടപടി ആരംഭിക്കണമെന്ന് ആർഡിഒയുടെ റിപ്പോർട്ടിൽ പറയുന്നു.

ഒയാസിസ് മദ്യ കമ്പനി കോടതിയിൽ കാവിയറ്റ് ഫയൽ ചെയ്തിട്ടുണ്ട്. ബിജെപി, കോൺഗ്രസ്,ബഹുജൻ സമാജ് വാദി പാർട്ടി എന്നിവർ കോടതിയെ സമീപിച്ചാൽ തങ്ങളുടെ വാദം കൂടി കേൾക്കണം എന്നാണ് ആവശ്യം. മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് കമ്പനി കാവിയറ്റ് ഫയൽ ചെയ്തിരിക്കുന്നത്.

Related Posts

Leave a Reply