Kerala News

വ്യാജരേഖ ചമച്ച് ഐഎഎസ് പരീക്ഷയിൽ കൃത്രിമം കാണിച്ച കേസിൽ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന പൂജ ഖേദ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.

ന്യൂഡൽഹി: വ്യാജരേഖ ചമച്ച് ഐഎഎസ് പരീക്ഷയിൽ കൃത്രിമം കാണിച്ച കേസിൽ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന പൂജ ഖേദ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഡൽഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

നേരത്തെ പൂജ ഖേദ്കറിനെ ഐഎസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഐഎഎസ് നിയമം, 1954ലെ 12-ാം അനുച്ഛേദം പ്രകാരമാണ് പിരിച്ചുവിട്ടത്. പുനഃ പരീക്ഷയിൽ വിജയിക്കാതിരിക്കുകയോ സർവീസിലേക്ക് റിക്രൂട്ട് ചെയ്യാൻ അയോഗ്യരാകുകയോ സർവീസിൽ തുടരാൻ അനുയോജ്യമല്ലെന്ന് തെളിയുകയോ ചെയ്താൽ ആ വ്യക്തിയെ സർവീസിൽ നിന്നും പിരിച്ചുവിടാൻ കേന്ദ്ര സർക്കാരിന് അനുവാദം നൽകുന്ന നിയമമാണിത്.

സർവീസിൽ കയറുന്നതിന് വേണ്ടി വ്യാജ ഒബിസി സർട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് തുടങ്ങിയവ പൂജ ഖേദ്കർ ഉപയോഗിച്ചിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കാഴ്ച പരിമിതി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു യുപിഎസ്സിക്ക് വ്യാജ സർട്ടിഫിക്കറ്റ് പൂജ നൽകിയത്. തുടർന്നാണ് പൂജയുടെ ഐഎഎസ് യോഗ്യതയെക്കുറിച്ചുള്ള വിവാദങ്ങൾ ആരംഭിക്കുന്നത്.

Related Posts

Leave a Reply