തൊടുപുഴ വെങ്കല്ലൂരിൽ വീണ്ടും KSEBയുടെ കൊള്ള. 2000 രൂപ ബിൽ ലഭിച്ചിരുന്ന ഉപഭോക്താവിന് കിട്ടിയത് 56000 രൂപയുടെ ബിൽ. കഴിഞ്ഞമാസവും സമാനമായ രീതിയിൽ ഉയർന്ന തുകയുടെ ബിൽ നൽകിയെന്ന് പരാതി. KSEBയുടെ പിഴവിനെതിരെ ഉപഭോക്താക്കൾ കോടതിയിൽ. ഒരുമാസം മുമ്പാണ് തൊടുപുഴ വെങ്കല്ലൂർ ഭാഗങ്ങളിലുള്ള 300 ഓളം വീട്ടുകാർക്ക് ഉയർന്ന വൈദ്യതി ചാർജ് വന്നത്. 2000 രൂപയുടെ സ്ഥാനത്ത് ലഭിച്ചത് 60000 രൂപയുടെ ബില്ലുകൾ. KSEBക്ക് സംഭവിച്ച പിഴവാണെങ്കിലും 24 തവണകളായി ബിൽ അടച്ചുതീർക്കാമെന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. പലിശ രഹിതമായിരിക്കുമെന്നും KSEB അധികൃതർ ഉറപ്പ് നൽകിയിരുന്നു എന്നാൽ പാലിക്കപ്പെട്ടില്ല. വീണ്ടും അമിത ബിൽ വരില്ലെന്ന ഉറപ്പും പാഴായി. തൊടുപുഴ വെങ്കല്ലൂരിൽ മൂന്നാം വാർഡിലെ താമസക്കാരനായ ബാബു ജോസഫിന് ഈ മാസം ലഭിച്ചത് 56000 രൂപയുടെ ബിൽ. വൈദ്യുതി മന്ത്രി ഉൾപ്പെടെയുള്ളവരെ കാര്യമറിച്ചിലെങ്കിലും തുക അടച്ചില്ലെങ്കില്‍ ഫ്യൂസ് ഊരുമെന്ന നിലപാടിലാണ് KSEB.