Kerala News Top News

‘വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരും’ : മന്ത്രി കെ. കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറിയ വർധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

‘കഴിഞ്ഞ രണ്ട് ദിവസം പ്രതിസന്ധി ഉണ്ടായിരുന്നു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോൾ അവരാണ് വില നിശ്ചയ്ക്കുന്നത്. ഇതിന് ആനുപാതികമായി നിരക്ക് വർധിപ്പിക്കേണ്ടിവരും. വില വർധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്. വലിയ വർധനവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്’ -മന്ത്രി വ്യക്തമാക്കി.

ഇറക്കുമതി കൽക്കരി ഉപയോഗികണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് നിലവിൽ 17 പൈസ വർധിക്കാൻ കാരണമെന്നും മന്ത്രി അറിയിച്ചു.

Related Posts

Leave a Reply