Kerala News

വേണാട് എക്‌സ്പ്രസിന് മെയ് ഒന്നുമുതല്‍ എറണാകുളം ജംഗ്ഷനില്‍ (സൗത്ത് സ്റ്റേഷന്‍) സ്റ്റോപ്പുണ്ടാകില്ല

ഇനി മുതല്‍ എറണാകുളം നോര്‍ത്ത് വഴിയാകും സര്‍വ്വീസ് നടത്തുക. ഷൊര്‍ണൂര്‍ നിന്ന് തിരിച്ചുള്ള സര്‍വീസിലും എറണാകുളം സൗത്തില്‍ ട്രെയിന്‍ എത്തില്ല. ഇതോടെ എറണാകുളം നോര്‍ത്ത്-ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് എക്‌സ്പ്രസ് സാധാരണ സമയത്തെക്കാള്‍ 30 മിനിറ്റ് നേരത്തെ ഓടും. തിരിച്ച് എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും പതിനഞ്ച് മിനിറ്റ് നേരത്തെ വേണാട് എക്‌സ്പ്രസ് എത്തും.

ഷൊർണൂരിലേക്കുള്ള പുതുക്കിയ സമയം

എറണാകുളം നോർത്ത്: 9.50 AM
ആലുവ: 10.15 AM
അങ്കമാലി: 10.28 AM
ചാലക്കുടി: 10.43 AM
ഇരിങ്ങാലക്കുട: 10.53 AM
തൃശൂർ : 11.18 AM
വടക്കാഞ്ചേരി: 11.40 AM
ഷൊർണൂർ ജം​ഗ്ഷൻ: 12.25 PM

തിരുവനന്തപുരത്തേക്കുള്ള പുതുക്കിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 PM
തൃപ്പൂണിത്തുറ: 05.37 PM
പിറവം റോഡ്: 05.57 PM
ഏറ്റുമാനൂർ: 06.18 PM
കോട്ടയം: 06.30 pm

Related Posts

Leave a Reply