Kerala News

വീട് നിർമ്മാണത്തിന് മണ്ണ് നീക്കിയപ്പോൾ അസ്ഥികൂടം, പ്ലാസ്റ്റിക് കവറിൽ തലയോട്ടി, ദുരൂഹത 

കൊച്ചി : തൃപ്പൂണിത്തുറയിൽ വീട് നിർമ്മാണത്തിനായി മണ്ണ് നീക്കിയപ്പോൾ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കണ്ണൻകുളങ്ങര ശ്രീനിവാസ കോവിൽ റോഡിലെ കിഷോർ എന്നയാളുടെ വീടിന്റെ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീടിന്‍റെ കോൺക്രീറ്റിനുള്ള തൂണുകൾ ഉറപ്പിക്കാൻ മണ്ണ് നീക്കിയപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടി ആദ്യം കണ്ടെത്തിയത്. തുടർന്നാണ് മറ്റ് അസ്ഥികളും കണ്ടെത്തുന്നത്. സ്ഥലം ഉടമ നൽകിയ വിവരത്തെ തുടർന്ന് തൃപ്പൂണിത്തുറ പൊലീസ് എത്തി പരിശോധന നടത്തി. അസ്ഥികൂടം മറ്റ് സ്ഥലത്ത് നിന്ന് കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.

Related Posts

Leave a Reply