Kerala News

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊച്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി കാക്കുന്നേല്‍ വീട്ടില്‍ റെജി (47)യെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ ഒന്‍പതിന് രാത്രി 11 മണിക്കാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്.

കടവൂരില്‍ യുവതി താമസിക്കുന്ന വീട്ടിലെത്തിയാണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. വീട്ടിലെ ഹാളിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസില്‍ കരുതിയ ആസിഡ് ജനല്‍വഴി ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് യുവതിയുടെ മുഖത്ത് അടക്കം പൊള്ളലേറ്റിരുന്നു.

ശേഷം സെപ്തംബര്‍ 15ാം തിയ്യതി പ്രതി വീണ്ടും യുവതിയുടെ വീട്ടിലെത്തുകയും യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയുമുണ്ടായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Posts

Leave a Reply