ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. കമ്പോഡിയയിൽ ഓൺലൈൻ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ടു പേരിൽ നിന്നായി 1,60,000 രൂപ വീതം വാങ്ങിയ ആലപ്പുഴ ഇരവുകാട് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ മനൂഫ് (30) ആണ് പിടിയിലായത്. നെടുമ്പാശ്ശേരി എയർപോട്ടിൽ വഴി കമ്പോഡിയയിലേക്ക് അയച്ച് ജോലിയും ശമ്പളവും കൊടുക്കാതെയും തിരികെ നാട്ടിലേയ്ക്ക് കയറ്റിവിടാതിരിക്കുകയും ചെയ്യുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.