Kerala News

വാട്‌സ്ആപ്പില്‍ എഐ സ്റ്റിക്കര്‍ സൃഷ്ടിക്കാം; പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ച് കമ്പനി

വാട്‌സ്ആപ്പില്‍ നിരവധി അപ്‌ഡേറ്റുകളാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ഒരു അപ്‌ഡേറ്റാണ് ഉപഭോക്താക്കളില്‍ കൗതുകം ഉണര്‍ത്തുന്നത്. വാട്‌സ്ആപ്പില്‍ എഐ അധിഷ്ഠിത സേവനങ്ങൾ അവതരിപ്പിക്കുകയാണ് മെറ്റ. ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം എഐ ഉപയോഗിച്ച് സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന അപ്‌ഡേറ്റാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ലാമ 2 സാങ്കേതികതയും എമു എന്ന ഇമേജ് ജനറേഷന്‍ ടൂളും ഉപയോഗിച്ചാണ് പുതിയ അപ്‌ഡേറ്റ് പ്രവര്‍ത്തിക്കുക. ബീറ്റ ടെസ്റ്റിങിലായിരുന്ന സംവിധാനം മെറ്റ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കി തുടങ്ങി. അടുത്ത അപ്‌ഡേറ്റില്‍ എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങും. ഇതുവഴി നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്റ്റിക്കര്‍ സൃഷ്ടിക്കും. പുതിയ ഫീച്ചര്‍ മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് സ്റ്റോറീസ് എന്നിവയിലും ലഭ്യമാണ്.

വാട്‌സ്ആപ്പില്‍ ഒരു ചാറ്റ് തുറക്കുമ്പോള്‍ മോര്‍ എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ക്രിയേറ്റ് എന്ന ഓപ്ഷന്‍ കാണാന്‍ കഴിയും. തുടര്‍ന്ന് നിങ്ങള്‍ക്ക് ഏതുതരം സ്റ്റിക്കറാണോ നിര്‍മ്മിക്കേണ്ടത് അതിനനുസരിച്ചുള്ള വിവരണം നല്‍കുക. ഇങ്ങനെ നാലു സ്റ്റിക്കറുകള്‍ വരെ ജനറേറ്റ് ചെയ്യും.

Related Posts

Leave a Reply