Kerala News

വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവയെ പിടികൂടി

വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യൻ്റെ വീടിനു സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ രാത്രി 9.15 ഓടെയാണ് സംഭവം. ഇന്നലെ രണ്ടിടങ്ങളിൽ മൂന്നു വളർത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പിടിയിലായ കടുവയെ ബത്തേരി കടുവ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.

Related Posts

Leave a Reply