Kerala News

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന തിരിച്ചുവരുന്നു.

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന തിരിച്ചുവരുന്നു. കര്‍ണാടക വനത്തിലായിരുന്ന ആന കേരള കര്‍ണാടക അതിര്‍ത്തിക്ക് അടുത്തെത്തി. രാത്രിയോടെയാണ് നാഗര്‍ഹോളെയ്ക്കും തോല്‍പ്പെട്ടിയ്ക്കും അടുത്തുള്ള പ്രദേശത്തേക്ക് ആനയെത്തിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സിഗ്നല്‍ ലഭിച്ചത്. ഇന്നലെ രാത്രി ബാവലി വനത്തില്‍ നിന്ന് നാഗര്‍ഹോള വനമേഖലയിലേക്ക് നീങ്ങിയ ആന മസാലക്കുന്ന് ഭാഗത്തായിരുന്നു നിന്നിരുന്നത്. ആന കര്‍ണാടകത്തിലായതിനാല്‍ മയക്കുവെടിവയ്ക്കാന്‍ കര്‍ണാടക വനം വകുപ്പിന്റെ സഹായംകൂടി തേടിയിരുന്നു. കര്‍ണാടകത്തില്‍ നിന്നുള്ള 25 അംഗ ടാസ്‌ക് ഫോഴ്‌സ് സംഘം മൂന്ന് ദിവസമായി ദൗത്യ സംഘത്തിനൊപ്പമുണ്ട്. ആനയെ മയക്കുവെടി വയ്ക്കാനുള്ള സാഹചര്യങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ദൗത്യ സംഘം. ഉള്‍വനത്തില്‍ തന്നെയാണ് നിലവില്‍ ആന നിലയുറപ്പിച്ചിരിക്കുന്നത്. അടിക്കാട് വെട്ടിത്തെളിയ്‌ക്കേണ്ടി വരുന്നതും പ്രദേശത്തിന്റെ ഭൂപ്രകൃതിയും ദൗത്യം ദുര്‍ഘടമാക്കുകയാണ്. ഉടന്‍ ആനയെ മയക്കുവെടി വയ്ക്കാനാകുമെന്നാണ് ദൗത്യ സംഘത്തിന്റെ പ്രതീക്ഷ.

Related Posts

Leave a Reply