
സംസ്ഥാനത്തെ ലോകസഭാ തിരഞ്ഞെടുപ്പ് 2024 ന്റെ പോളിംഗ് ഏഴരമണിക്കൂർ പിന്നിട്ടപ്പോൾ 42.57% എന്ന നിലയിലാണ് കൊടും ചൂടിനെ അവഗണിച്ച് എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തന്നെ കാണാം. നിലവിൽ കണ്ണൂർ,കാസർകോട് മണ്ഡലത്തിലാണ് പോളിംഗ് ശതമാനം കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്.48.1%, 47.19% എന്ന നിലയിലാണ് നിലവിൽ പോളിംഗ് ശതമാനം. സംസ്ഥാനത്ത് രാവിലെ മുതൽ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്

രാവിലെ തൊട്ടേ എല്ലാ പാർട്ടികളിലെയും മുതിർന്ന നേതാക്കളും സ്ഥാനാർത്ഥികളും കുടുംബത്തോടൊപ്പം തന്നെ വോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിൽ എത്തിയിരുന്നു. സിനിമ മേഖലയിൽ നിന്നും പല മണ്ഡലങ്ങളിലായി നടി നടന്മാർ അവരുടെ വോട്ടവകാശം രേഖപ്പെടുത്തി.
തിരുവനന്തപുരത്ത് അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ, ഫോർട്ട് ഹൈസ്കൂൾ, ശ്രീവരാഹം പട്ടംതാണുപിള്ള സ്കൂൾ മണക്കാട് കാർത്തിക തിരുനാൾ സ്കൂൾ എന്നിവിടങ്ങളിലെല്ലാം രാവിലെ വോട്ടർമാരുടെ നല്ല തിരക്ക് അനുഭവപ്പെട്ടു.