Entertainment Kerala News

ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയറിനെതിരെ കേസ് എടുത്തു.

ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയറിനെതിരെ കേസ് എടുത്തു. ചെങ്ങമനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആഭാസം സിനിമയുടെ ലൊക്കേഷനിൽ അലൻസിയർ മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

2017ൽ ബെംഗളൂരുവിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്നാണ് നടിയുടെ പരാതി. മുൻപ് ഇതേ നടി അലൻസിനെതിരെ പരാതി ഉയർത്തിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഐശ്വര്യ ഡോങ്‌റെയ്ക്ക് മുന്നിലാണ് നടി മൊഴി നൽകിയത്. അലൻസിയറിനെതിരെ നേരത്തേയും സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക.

 

Related Posts

Leave a Reply