ലിറ്റില്‍ മിസ്സ് റാവുത്തര്‍ എന്ന ചിത്രത്തിന്റ ട്രൈലെര്‍ പുറത്തിറങ്ങി. 96 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷന്‍ നൈന റാവുത്തര്‍ എന്ന നായികാ വേഷത്തിലെത്തുന്നു. രസകരമായ ട്രൈലെര്‍ വളരെ വേഗം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ‘ലിറ്റില്‍ മിസ്സ് റാവുത്തര്‍ ‘ ഒക്ടോബര്‍ 6 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. എസ് ഒര്‍ജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യാരബോലുവാണ് ലിറ്റില്‍ മിസ്സ് റാവുത്തര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ഷെര്‍ഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു. ഷെര്‍ഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.