അഹമ്മദാബാദ്: റീൽസ് ചിത്രീകരിക്കാനായി മഹീന്ദ്ര ഥാർ എസ്‍യുവിയുമായി കടലിലിറങ്ങിയ യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. വാഹനം കടലിൽ കുടുങ്ങി. നാട്ടുകാരുടെ സഹായത്തോടെ ഏറെപ്പണിപ്പെട്ടാണ് കരക്കെത്തിച്ചത്. ഗുജറാത്തിലെ മുദ്ര ബീച്ചിലാണ് സംഭവം. കടൽ ക്ഷോഭിച്ച് നിൽക്കുന്ന സമയത്തായിരുന്നു യുവാക്കളുടെ സാഹസികത. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. പൊതുസ്ഥലത്ത് മോശമായി പെരുമാറിയെന്നാരോപിച്ച് രണ്ട് പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
