Kerala News

റിപ്പബ്ലിക് ദിനത്തിൽ ദളിത് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; ദേഹത്ത് മൂത്രമൊഴിച്ചതായും പരാതി

രാജസ്ഥാനിലെ അജ്മീറിൽ പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിയോട് യുവാക്കളുടെ ക്രൂരത. 17 കാരനെ ഒരു സംഘം യുവാക്കൾ മർദിക്കുകയും, ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാകുന്നു. പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രാദേശിക ബിജെപി നേതാക്കൾ രംഗത്തെത്തി.

റിപ്പബ്ലിക് ദിനത്തിലാണ് സംഭവം. ഇൻസ്റ്റാഗ്രാം റീൽ നിർമ്മിക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടതെന്ന് വിദ്യാർത്ഥി പരാതിയിൽ പറയുന്നു. വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ 10-12 പേർ വടിയുമായി അടുത്തെത്തി ഫോൺ പിടിച്ചുവാങ്ങി. എന്തിനാണ് ഇവിടെ നിൽക്കുന്നതെന്നും, എന്താണ് ചെയ്യുന്നതെന്നും ഇവർ ചോദിച്ചു.

ശേഷം അകാരണമായി മർദിക്കാൻ തുടങ്ങി. മർദിച്ച് അവശനാക്കിയ ശേഷം മുട്ടുകുത്തി ഇരിപ്പിച്ചു. യുവാക്കൾ തനിക്ക് ചുറ്റും വളയുകയും ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നുവെന്നും കുട്ടി പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. അജ്മീർ ബിജെപി യുവജന വിഭാഗം വൈസ് പ്രസിഡൻ്റ് സൗരഭ് കുമാറിനൊപ്പമാണ് പത്താം ക്ലാസ് വിദ്യാർത്ഥി അഡീഷണൽ എസ്പി മഹമൂദ് ഖാന് പരാതി സമർപ്പിച്ചത്.

Related Posts

Leave a Reply