ആലപ്പുഴ : ആലപ്പുഴ മുഹമ്മയിൽ ജ്വല്ലറി ഉടമ വിഷം കഴിച്ച് മരിച്ചു. മോഷണക്കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പിനെത്തിയപ്പോഴാണ് ജ്വല്ലറി ഉടമ വിഷദ്രാവകം കഴിച്ച് ജീവനൊടുക്കിയത്. മണ്ണഞ്ചേരി സ്വദേശി പണിക്കാപറമ്പിൽ രാജി ജ്വല്ലറിയുടെ ഉടമ രാധാകൃഷ്ണൻ ആണ് മരിച്ചത്. കടുത്തുരുത്തി പൊലീസ് പിടികൂടിയ സെൽവരാജ് മോഷ്ടിച്ച ആഭരണങ്ങൾ മുഹമ്മയിലെ ജ്വല്ലറിയിലായിരുന്നു വിറ്റത്. വിഷം കഴിച്ച രാധാകൃഷ്ണനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മോഷണക്കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പിനെത്തിയപ്പോഴാണ് ജ്വല്ലറി ഉടമ വിഷദ്രാവകം കഴിച്ച് ജീവനൊടുക്കി
