India News

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു.

ന്യൂഡൽഹി: മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ്മ, അഗസ്റ്റിൻ ജോർജ് മാസിഹ്, സന്ദീപ് മേത്ത എന്നിവരാണ് സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെട്ടത്. ഇവർ യഥാക്രമം ഡൽഹി, രാജസ്ഥാൻ, ഗുവാഹത്തി ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരാണ്. മൂന്ന് പുതിയ ജഡ്ജിമാരുടെയും നിയമനം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. പുതിയ മൂന്ന് ജഡ്ജിമാരും വ്യാഴാഴ്ച സത്യവാചകം ചൊല്ലി സ്ഥാനമേൽക്കും.

Related Posts

Leave a Reply