Kerala News

മുൻസിഫ്/ മജിസ്ട്രേട്ട് പരീക്ഷയെഴുതാൻ മൂന്നുവർഷം അഭിഭാഷക പ്രാക്ടിസ് നിർബന്ധമാക്കാൻ ഹൈക്കോടതി

കൊച്ചി: മുൻസിഫ്/ മജിസ്ട്രേട്ട് പരീക്ഷയെഴുതാൻ മൂന്നുവർഷം അഭിഭാഷക പ്രാക്ടിസ് നിർബന്ധമാക്കാൻ ഹൈക്കോടതി. ഹൈക്കോടതി ജഡ്‌ജിമാരുടെ ഫുൾ കോർട്ട് യോഗത്തിലാണ് ഈ കാര്യം തീരുമാനമായത്. സിവിൽ ജഡ്‌ജ് (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്കുള്ള പരീക്ഷയ്ക്കാണ് അഭിഭാഷക പ്രാക്ടിസ് നിർബന്ധമാക്കിയത്. കേരള ജുഡീഷ്യൽ സർവീസസ് പരീക്ഷയുടെ ജനുവരി 31ലെ വിജ്‌ഞാപന പ്രകാരം ഈ യോഗ്യതയ്ക്ക് വ്യവസ്ഥ ഇല്ലായിരുന്നു. പുതിയ നടപടി പ്രകാരം പരീക്ഷ എഴുതുന്ന സമയത്ത് തന്നെ മൂന്നു വർഷത്തെ അഭിഭാഷക പരിശീലനം പൂർത്തിയാക്കിയിരിക്കണം.
മുൻ വ്യവസ്ഥകൾ പ്രകാരം മുൻസിഫ് പരീക്ഷ എഴുതാൻ അഞ്ചു വർഷ അഭിഭാഷക പ്രാക്ടിസ് വേണമായിരുന്നു. മജിസ്ട്രേട്ട് പരീക്ഷ എഴുതാൻ മൂന്ന് വർഷവും. രണ്ട് തസ്‌തികയിലേക്കുമുളള പരീക്ഷ ഒരുമിച്ച് ആക്കിയപ്പോഴും അഭിഭാഷക പ്രാക്ടിസ് നിർബന്ധമായിരുന്നു. പിന്നീട് സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നു മുൻസിഫ്/മജിസ്ട്രേട്ട് പരീക്ഷ എഴുതാൻ നിയമ ബിരുദം മാത്രം മതിയെന്ന തീരുമാനമായി. അതാണിപ്പോൾ മാറ്റം വരുത്താൻ പോകുന്നത്.

Related Posts

Leave a Reply