Kerala News

മുവാറ്റുപുഴ ആൾക്കൂട്ട കൊലപാതകം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

മുവാറ്റുപുഴ ആൾക്കൂട്ട മർദന കൊലപാതകത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ 10 പേരാണ് അറസ്റ്റിലായത്. അരുണാചൽ സ്വദേശി അശോക് ദാസാണ് ആൾക്കൂട്ട മർദനത്തിൽ മരിച്ചത്. അശോക് ദാസിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. വാളകം കവലയിലാണ് സംഭവം നടന്നത്.

പെൺസുഹൃത്തിനെ കാണാനാണ് അശോക് ദാസ് ഇവിടെയെത്തിയത്. സുഹൃത്തുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ കൈ ചില്ലിൽ അടിച്ചതിനെ തുടർന്ന് മുറിഞ്ഞു. രക്തക്കറ കണ്ടതിനെ തുടർന്നാണ് നാട്ടുകാർ അശോക് ദാസിനെ കെട്ടിയിട്ട് മർദിച്ചത്. മർദനത്തിൽ നെഞ്ചിനും തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. പൊലീസ് എത്തിയാണ് അശോക്ദാസിനെ ആശുപത്രിയിലെത്തിച്ചത്. ആദ്യം മുവാറ്റുപുഴ ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോട്ടയത്തേക്ക് കൊണ്ടു പോകുന്നതിനിടെയ മരിക്കുകയായിരുന്നു.

തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കേസിൽ പിടിയിലായ 10 പേരുടെയും അറസ്റ്റ് രേഖപ്പെടുകത്തി. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺസുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.

Related Posts

Leave a Reply