Kerala News

മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു

പാണ്ടിക്കാട്: മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. കാളംകാവിൽ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ അമീറിന്റെ തറവാട്ടുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി കുഴഞ്ഞു വീണത്.

ഉടനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം രാത്രി ഒമ്പതോടെ കാരായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സജലാണ് സഹോദരൻ.

Related Posts

Leave a Reply