Kerala News

മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിതല

മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിതല. സൈബർ ഗുണ്ടകൾ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് സൈബർ വിദഗ്ധരുമായി സംസാരിക്കുന്നതിനെ വിമർശിക്കുന്നത്. സൈബർ ഗുണ്ടകളെ ഉപയോഗിച്ച് ആക്ഷേപിക്കുന്ന സംസ്കാരം വളർത്തിയെടുത്തത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല വിമർശിച്ചു. അവർക്ക് ആകാം, ഞങ്ങൾക്ക് പാടില്ല എന്ന നിലപാട് ശരിയല്ല. സിപിഐഎമ്മിന്റെ സൈബർ ഗുണ്ടായിസത്തിന്റെ ഏറ്റവും വലിയ ഇര താനാണ. തെരഞ്ഞെടുപ്പ് വിദഗ്ധരെ വിളിച്ച് സംസാരിച്ചതിൽ തെറ്റില്ല. കേരളത്തിൽ ജാതി സെൻസസിനെപ്പറ്റി കോൺഗ്രസിൽ ഇതുവരെ ചർച്ച ഉയർന്നിട്ടില്ല. നാളെ പ്രവർത്തകസമിതി ചേരുമ്പോൾ വിവിധ തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply