Kerala News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസ്സം; കസ്റ്റഡിയിലെടുത്ത ഭിന്നശേഷി വിദ്യാർത്ഥികളെ വിട്ടയച്ചു

കൊല്ലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വിട്ടയച്ചു. വാഹനവ്യൂഹം ഹോൺ മുഴക്കിയിട്ടും വഴിമാറാത്തതിനെ തുടർന്നാണ് കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത അഞ്ചു വിദ്യാർത്ഥികളെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരത്ത് നിന്ന് അധ്യാപകൻ എത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. അഞ്ച് മണിക്കൂർ ഇവരെ ചടയമംഗലം പൊലീസ് കസ്റ്റഡിയിൽ വച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണിവർ.

കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയതായാണെന്നാണ് പ്രാഥമിക വിവരം. ശക്തമായ മഴയെ തുടർന്ന് ഒന്നും കാണാൻ സാധിച്ചില്ലെന്നാണ് വിദ്യാർത്ഥികൾ പറഞ്ഞത്.

Related Posts

Leave a Reply