Entertainment Kerala News

മുംബൈയിൽ 30 കോടിയുടെ ആഢംബര ഫ്ലാറ്റ് സ്വന്തമാക്കി പൃഥ്വിരാജ്

ബാന്ദ്രയിലെ പാലി ഹിൽസിലാണ് പൃഥ്വിരാജ് ആഢംബര ഡ്യൂപ്ലക്സ് അപാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇടപാടിൽ സ്റ്റാന്പ് ഡ്യൂട്ടിയായി മാത്രം നൽകിയത് 1.94 കോടിയാണ്. ഇവിടെ തന്നെ പൃഥ്വിരാജ് ഭാര്യ സുപ്രിയക്കും 17 കോടിയുടെ മറ്റൊരു അപ്പാർട്ട്മെന്റ് ഉണ്ട്. 2,971 സ്ക്വയർ ഫീറ്റ് ആണ് വിസ്തൃതി. 431 സ്ക്വയർ ഫീറ്റ് വരുന്ന 4 കാറുകൾ പാർക്ക് ചെയ്യാവുന്ന പാർക്കിങ് സൗകര്യവും അപാർട്ട്മെന്റിലുണ്ട്. ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ട ഇടം കൂടിയാണിത്. രൺവീർ സിങ്ങും തൃപ്തി ദിമ്രിയും ആതിയ ഷെട്ടിയും ക്രിക്കറ്റർ കെ എൽ രാഹുലുമൊക്കെയാവും ഇവിടെ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും അയൽക്കാർ. പൃഥിരാജിന്റെ റിയൽ എസ്റ്റേറ്റ് പോർട്ട്ഫോളിയോയിലെ മികച്ച നേട്ടമായാണ് ഇടപാട് വിലയിരുത്തപ്പെടുന്നത്. ജൂണിലാണ് 3 കോടിയുടെ പോർഷെ 911 GT3 കാർ നടൻ സ്വന്തമാക്കിയത്.

അതേസമയം, മുംബൈയിൽ താരത്തിന്റെ രണ്ടാമത്തെ ഫ്ലാറ്റാണിത്. എമ്പുരാന്‍’ ന്‍റെ തിരക്കിലാണിപ്പോള്‍ പൃഥ്വിരാജ്. ചിത്രം അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്‍’. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’. ‘വിലായത്ത് ബുദ്ധ’ ആണ് പൃഥ്വിരാജിന്‍റെ മറ്റൊരു പുതിയ ചിത്രം. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാനത്തെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’.

 

Related Posts

Leave a Reply