Kerala News

മാള പട്ടാളപ്പടിയിൽ മാനസികാസ്വാസ്ഥ്യമുള്ള മകന്റെ കുത്തേറ്റ് അമ്മ മരിച്ചു.

മാള പട്ടാളപ്പടിയിൽ മാനസികാസ്വാസ്ഥ്യമുള്ള മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. മകൻ ആദിലിനെ മാള പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പരുക്കേറ്റ ശൈലജയെ അയൽവാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Related Posts

Leave a Reply