Kerala News

മാനസിക ദൗർബല്യമുള്ള യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചുകൊലപ്പെടുത്തിയ കേസ്; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ്

പാലക്കാട് പെരുവെമ്പ് ആൾക്കൂട്ട കൊലപാതകക്കേസിലെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ്. പാലക്കാട് ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് കോടതിയുടെയാണ് വിധി. മരിച്ച രാജേന്ദ്രൻ്റെ അമ്മ രുഗ്മണി കഴിഞ്ഞ 14 വർഷമായി നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കോടതി വിധി. 2010 മാർച്ച് 9നാണ് പെരുവെമ്പ് സ്വദേശി രാജേന്ദ്രനെ പ്രതികൾ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത്.

Related Posts

Leave a Reply