India News

മാനസികാരോ​ഗ്യ കേന്ദ്രത്തിലെ കൂട്ടമരണത്തിൽ ഡൽഹി ഹൈക്കോടതി നിർദേശം

ന്യൂഡൽഹി: ‍ഡൽഹി ആശാ കിരൺ ഷെൽട്ടർ സെൻ്ററിലെ 14 അന്തേവാസികളുടെ മരണത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. ആശാ കിരൺ ഷെൽട്ടർ സെൻ്ററിൽ ഡോക്ടർമാരെയും മറ്റ് ആരോഗ്യ ജീവനക്കാരെയും നോൺ ഹെൽത്ത് കേഡറുകളെയും ഉടൻ നിയമിക്കാൻ ഡൽഹി സർക്കാരിൻ്റെ സാമൂഹ്യക്ഷേമ സെക്രട്ടറിയോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ഒപ്പം ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും നിർദേശിച്ചു.

ചീഫ് സെക്രട്ടറിയും ലഫ്റ്റനൻ്റ് ഗവർണറും ഉത്തരവിറക്കിയില്ലെങ്കിൽ നൽകിയില്ലെങ്കിൽ കോടതി ജുഡീഷ്യൽ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 20 ദിവസത്തിനുള്ളിൽ 14 പേരുടെ ജീവനാണ് നഷ്ടമായത്. മനുഷ്യ ജീവന് ഒരു വിലയും ഇല്ലേ, ഇനി ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും കോടതി പറഞ്ഞു.

എന്നാൽ ആരോഗ്യ വകുപ്പിൽ 12 ഒഴിവുകളുണ്ടെന്നും നോൺ മെഡിക്കൽ കേഡറിലും ജീവനക്കാർ ഇല്ലെന്നും വെൽഫെയർ സെക്രട്ടറി കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ചീഫ് സെക്രട്ടറിയുടെ പക്കലാണെന്നും സെക്രട്ടറി പറഞ്ഞു. ‘നിങ്ങൾ സെക്രട്ടറിയാണ്, നിങ്ങൾക്ക് വേണ്ടത്ര അധികാരമുണ്ട്. സ്വയം വിശ്വസിക്കുക. 14 പേർക്ക് ജീവൻ നഷ്ടപ്പെടുമ്പോൾ, തീർച്ചയായും നിങ്ങൾക്ക് ഈ സാഹചര്യത്തിൽ സെക്രട്ടറിയുടെ അധികാരം ഉപ‍യോ​ഗിക്കാമെന്നും’ കോടതി സെക്രട്ടറിക്ക് മറുപടി പറഞ്ഞു. ആവശ്യമെങ്കിൽ ജുഡീഷ്യൽ ഉത്തരവ് പുറപ്പെടുവിക്കും എന്നും കോടതി ഓർമ്മിപ്പിച്ചു.

Related Posts

Leave a Reply