Kerala News

മഹിളാ കോൺ​ഗ്രസ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐ പ്രവ‍ർത്തകരുടെ മർദനം; പരാതി


തൃശൂർ ചാവക്കാട് മഹിളാ കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് പരാതി. കൊച്ചിയിൽ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുത്തവരാണ് പരാതി നൽകിയത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ദേഹത്ത് വാഹനം തട്ടി എന്ന് പറഞ്ഞായിരുന്നു മർദ്ദനം. ചാവക്കാട് തകർന്ന റോഡ് നന്നാക്കാൻ സഹായിച്ചിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടെ ദേഹത്ത് വാഹനം തട്ടി എന്ന് പറഞ്ഞായിരുന്നു സംഘർഷം. ഡ്രൈവർ വിഘ്നേഷിനു മുഖത്ത് പരുക്കേറ്റു. 4 മഹിളാ കോൺഗ്രസ് പ്രവർത്തകരും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചാവക്കാട് പൊലീസ് സ്ഥലത്തെത്തിയിരുന്നു.

Related Posts

Leave a Reply